മഹാകവിക്ക് സ്നേഹപൂര്‍വം
>> 2009, ഒക്ടോബർ 28, ബുധനാഴ്ച
‘ബൂലോക മഹാകവി’സഗീര്‍ പണ്ടാരത്തില്‍ ഒരു മഹാ കള്ളനാണെന്നാണ് പല പുലികളുടെയും അഭിപ്രായം.എന്തു കണ്ടാലും അടിച്ചുമാറ്റി സ്വന്തം ബ്ലോഗില്‍ ചാമ്പുകയാണത്രേ ടിയാന്റെ ഇഷ്ടവിനോദം.ഏറ്റവും പുതിയ രചനകളിലൊന്നായ ‘അനര്‍ത്ഥ വേള’യുടെ കമന്റ് ബോക്സില്‍ ഇതേച്ചൊല്ലി നടന്ന കോലാഹലങ്ങള്‍ എല്ലാവര്‍ക്കുമറിയുന്നതാണ്.പതിവു പോലെ ആരോപണങ്ങളെല്ലാം കവി നിഷേധിച്ചു.ന്യായീകരണങ്ങള്‍ നിരത്തി.ഇനിയും ആരും കേറി ചൊറിയണ്ടെന്നു കരുതിയാവാം കമന്റ് മോഡറേഷനും വച്ചു. ഈ ആരോപണങ്ങളൊക്കെ ശരിയാണോ എന്നൊന്നന്വേഷിക്കാമെന്നു ഞാനും കരുതി. അനേഷണ റിപ്പോര്‍ട്ട് കമന്റായി അദ്ദേഹത്തിനു നിവേദിച്ചു.പക്ഷേ ഇതു വരെ വെളിച്ചം കാണാന്‍ അതിനു ഭാഗ്യമുണ്ടായില്ല.മെയില്‍ അയച്ചു നോക്കി.ങൂ ഹും,നോ രക്ഷ.കവിക്ക് മിണ്ടാട്ടമില്ല.ജി ടോക്കിലും കാണാറില്ല.ദിവസത്തില്‍ ഒന്നു വീതം കവിതയെഴുതി ബൂലോകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് മണ്ണുകപ്പിച്ചയാളാണ്.ഇതിപ്പോ എത്ര ദിവസമായി? കവിതയുമില്ല,കവിയുമില്ല.ചിലപ്പോള്‍ മൌന വ്രതത്തിലായിരിക്കും. മൌനം വിദ്വാന്മാര്ക്ക് മാത്രമല്ല ഭൂഷണം എന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവാം.അല്ലെങ്കില്‍ ഒരു പക്ഷേ പുതിയ രചനയ്ക്കായുള്ള തപസ്യയിലാവാം.മൌനത്തിന്റെ അഗാധ ഹ്രദങ്ങളില്‍ മുങ്ങിനിവര്‍ന്ന് മറ്റൊരു കവിതാ രത്നവുമായി അദ്ദേഹം ഉടന്‍ തന്നെ തിരിച്ചുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
നമ്മുടെ പ്രശ്നം അതൊന്നുമല്ല. തനിക്കു നേരെ ഉയരുന്ന ആരോപണങ്ങളെ ചെറുക്കുവാനും അതിന് തൃപ്തികരമായ ഉത്തരം നല്കുവാനുമുള്ള ധാര്‍മിക ബാധ്യത സഗീറിനില്ലേ?മറുപടി പറയാന്‍ കഴിയാത്തതെന്നു തോന്നുന്ന കമന്റുകള്‍ കുഴിച്ചുമൂടിയിട്ടാണോ നിരപരാധിത്വം തെളിയിക്കേണ്ടത്? മൌനം കൊണ്ട് എല്ലാ പ്രവൃത്തികളും നീതീകരിക്കാമെന്നു സഗീര്‍ കരുതുന്നുണ്ടോ? ഇതിനൊന്നും സഗീറില്‍ നിന്നൊരു മറുപടി കിട്ടുമെന്ന പ്രതീക്ഷ എനിക്കില്ല. അതിനാല്‍ അദ്ദേഹം പ്രസിദ്ധീകരിക്കാതെ പോയ എന്റെ കമന്റ് ഇവിടെ പോസ്റ്റുന്നു.
‘ഈ കമന്റ് വെളിച്ചം കാണുമോ എന്നറിയില്ല.ഇല്ലെങ്കില്‍ വേറെ മാര്‍ഗമുണ്ട്.
“സഗീര്‍ കള്ളനാണ്. വെറും കൂതറ കള്ളന്” എന്ന് സിയ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.തെളിവുകള്‍ ധാരാളമുണ്ട്.എന്റെ ശ്രദ്ധയില്‍ പെട്ട രണ്ടു മൂന്നെണ്ണം ഇതാ.
1)‘ശരിയും തെറ്റും’ എന്ന കവിതയ്ക്ക് കമന്റായി ‘കാസര്‍കോട് വാര്‍ത്ത’യിലെ ലേഖനം (അക്ഷരത്തെറ്റടക്കം)മോഷ്ടിച്ച് ചേര്‍ത്തു.
2)പാമരന്റെ ‘ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല’എന്ന കവിതയുടെ അവസാന വരികള്‍ യാതൊരുളുപ്പും കൂടാതെ,വള്ളി പുള്ളി മാറ്റമില്ലാതെ മോഷ്ടിച്ച് ‘കടമനിട്ടക്കൊരു കാവ്യാഞ്ജലി’(കടമ്മനിട്ട എന്നു പോലും എഴുതാനറിയാത്ത കവി,കഷ്ടം!)എന്ന രചനയില്‍ ചേര്‍ത്തു.
3)‘ദുരിതത്തിനൊടുവില്‍ റംഷാദിന് മോചനം’എന്ന മാതൃഭൂമി റിപ്പോര്‍ട്ട് വള്ളിപുള്ളി വിടാതെ കട്ട് ‘ഒടുവില്‍ റംഷാദ് മോചിതനായി’എന്ന തലക്കെട്ടില്‍ ഖത്തര്‍ ടൈംസില്‍ കൊടുത്തു.
ഇതില്‍ ഒന്നാമത്തെ ആരോപണത്തിന് ഈ നിമിഷം വരെ സഗീര്‍ മറുപടി പറഞ്ഞിട്ടില്ല.രണ്ടാമത്തെ ആരോപണത്തിന് കുറേ പച്ചക്കള്ളങ്ങളുടെ അകമ്പടിയോടെ മറുപടിയെന്ന പേരില്‍ എന്തൊക്കെയോ പുലമ്പി നോക്കി.സഗീറിനു തന്നെ ദഹിക്കാത്ത ആ മറുപടികള്‍ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും ‘കുമ്പളങ്ങ കട്ടവന്റെ’ പരവേശം.2008 ഫെബ്രുവരിയില്‍ പാമരനെഴുതിയ കവിതയിലെ വരികള്‍ സഗീര്‍ മോഷ്ടിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്.പാമരന്റെ കവിത അപ്പോള്‍ മാത്രമാണ് വായിക്കുന്നതെന്നും സാമ്യത തികച്ചും “യാഥൃഛീകമാ”ണെന്നുമാണ് സഗീര്‍ മറുപടി പറഞ്ഞത്.സഗീറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കൈയിലിരിപ്പിനെക്കുറിച്ചും അറിയുന്നവര്‍ക്കറിയാം ഇത് യാദൃച്ഛികമാണോ മോഷണമാണോ എന്ന്.ഒരേ ആശയം ഒന്നിലധികം ആളുകള്‍ എഴുതുന്നത് സാധാരണമാണ്.പക്ഷേ ഒരേ വരികള്‍ ഒട്ടും മാറ്റമില്ലാതെ രണ്ടു പേര് എഴുതുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.അത്തരം സന്ദര്‍ഭങ്ങളില്‍ കാലഗണന നമ്മെ സഹായിക്കും.ഇവിടെ രണ്ടു കവിതകളും എഴുതപ്പെട്ട കാലം നമ്മോടു പറയും സഗീറാണ് കള്ളനെന്ന്.പാമരനു മറുപടി പറയുമ്പോള്‍ സഗീര്‍ വിളമ്പിയ വിഡ്ഡിത്തങ്ങള് എല്ലാവര്‍ക്കുമറിയാം.
മൂന്നാമത്തെ ആരോപണത്തിന് മുകളില്‍ സഗീര്‍ നല്കിയ മറുപടി ഇതാണ്:‘ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്......ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.’
സഗീര്‍ പറഞ്ഞ ഒരു കാര്യം സത്യമാണ്.വാര്‍ത്തയും ചിത്രങ്ങളുമൊക്കെ പത്ര പ്രവര്‍ത്തകര്‍ പരസ്പരം കൈമാറാറുണ്ട്.അവിടെ തീര്‍ന്നു സഗീറിന്റെ സത്യം.വാര്‍ത്തകള്‍ കൈമാറാറുണ്ട് എന്നു പറഞ്ഞാല്‍ ഒരു ലേഖകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അതേപടി മറ്റുള്ളവര്‍ക്ക് കൈമാറും എന്നല്ല.അങ്ങനെയാണെങ്കില്‍ എല്ലാ പത്രത്തിലും ഒരേ രീതിയിലായിരിക്കുമല്ലോ വാര്‍ത്ത വരിക.വാര്‍ത്തയുടെ വിശദാംശങ്ങള്‍ പരസ്പരം കൈമാറും.അത് ഓരോരുത്തരും അവരുടെ ശൈലിയില്‍ റിപ്പോര്‍ട്ടാക്കി പത്രത്തില്‍ കൊടുക്കും.ഇതാണ് സത്യം.ഇവിടെയാണ് സഗീര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.സഗീറിന്റെ മറുപടി വായിച്ചാല്‍ തോന്നുക അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അതേപടി മറ്റുള്ളവര്‍ക്ക് കൈമാറിയെന്നാണ്.അങ്ങനെയാണെങ്കില്‍ തന്നെ മറ്റുള്ളവര്‍ അത് അവരുടെ ഭാഷയില്‍ മാറ്റിയെഴുതിയിട്ടാണ് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്.താന്‍ മോഷ്ടാവ് തന്നെയെന്ന് സഗീര്‍ വ്യംഗ്യമായി സമ്മതിച്ചിരിക്കുന്നു.അഹമ്മദ് പാതിരിപറ്റ നല്കിയ വാര്‍ത്ത കൊടുത്തു എന്നാണ് സഗീര്‍ പറയുന്നത്.അതിനര്‍ത്ഥം അഹമ്മദ് പാതിരിപറ്റ എഴുതിയ റിപ്പോര്‍ട്ട് അതേപടി കൊടുത്തു എന്ന്. ഇതിനാണ് പച്ച മലയാളത്തില്‍ മോഷണം എന്നു പറയുന്നത്.കാര്യം മാതൃഭൂമി ലേഖകന്‍ വാര്‍ത്ത കൈമാറിയതൊന്നുമല്ല.ഒക്ടോബര്‍ 20 ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത സഗീര്‍ ഖത്തര്‍ ടൈംസില്‍ കൊടുത്തത് അന്നേ ദിവസം വൈകുന്നേരം 4:20 നാണ്. അഹമ്മദ് പാതിരിപറ്റ തലേദിവസം കൊടുത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ പിറ്റേന്ന് വൈകിട്ടു വരെ എന്തിന് കാത്തിരിക്കണം.രാവിലെ തന്നെ കൊടുക്കാമായിരുന്നല്ലോ? സംഭവം ഇതാണ്.മാതൃഭൂമിയില്‍ നിന്ന് ‘കോപ്പി പേസ്റ്റ്’ചെയ്തു.കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ പതിവു പോലെ അസത്യങ്ങളുടെ പിന്‍ബലത്തോടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.രണ്ടായാലും കട്ടു എന്നതുറപ്പ്.കക്കാന്‍ മാത്രം പഠിച്ചാല്‍ പോരാ സഗീറേ, നില്‍ക്കാനും പഠിക്കണം.
ഒന്നു കൂടി,ഈ കമന്റ് പ്രസിദ്ധീകരിക്കാനും അതിന് മറുപടി(ഉണ്ടെങ്കില്‍)പറയാനുമുള്ള ആര്‍ജ്ജവവും സത്യസന്ധതയും സഗീര്‍ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഇല്ലെങ്കില്‍ ബൂലോകം കണ്ട ഏറ്റവും വലിയ കള്ളന്മാരുടെയും വഞ്ചകരുടെയും കൂട്ടത്തിലായിരിക്കും സഗീറിന് സ്ഥാനം.’
സഗീറിന്റെ കവിത(?)ഇവിടെ കാണാം.